കുട്ടത്തി🥰
ഉറക്കം ഉണരുമ്പോൾ എന്നും എടുക്കും കുട്ടത്തിയെ. നിനക്ക് തീരെ ബോധം ഇല്ലായിരിക്കും. എന്നാലും പഞ്ഞി പോലുള്ള നിൻ്റെ പൂങ്കവിളിൽ ഉമ്മ വെച്ച് പറ്റി കിടക്കുമ്പോൾ ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭാഗ്യം ഉള്ള പെണ്ണ് ഞാൻ ആണെന്ന തോന്നൽ ഉണ്ടാകും.നീ വളർന്ന് കൂട് വിട്ടു പോകുമ്പോൾ ഞാൻ എങ്ങിനെ ഉറങ്ങും എന്ന് ആധി കൊള്ളും. ഇന്ന് സ്കൂളിൽ വിടണ്ട, ഓഫീസിലും പോണ്ട കൊതി തീരുവോളം നിന്നെ കെട്ടി പിടിച്ച് ഉറങ്ങണം എന്ന് തോന്നും . പാതി ബോധത്തിൽ ഉണർന്ന് നിൽക്കുമ്പോൾ ബെഡിൽ തന്നെ നിൽക്കാൻ പറഞ്ഞിട്ട് രണ്ട് കൈയ്യും കൊണ്ട് തൂക്കി എടുക്കും. ഭാരം ഒത്തിരി ആയി. ഇപ്പോഴേ അധികനേരം പിടിക്കാൻ പറ്റില്ല.എന്നാലും ഇനിയും ദിവസങ്ങൾ കഴിഞ്ഞാൽ എടുക്കാൻ പറ്റാതെ വരുമെല്ലോ എന്നോർത്ത് എന്നും എടുക്കും. ഈയിടെ ഭാരത്തിനെ കാൾ നീ പൊക്കം വെച്ച് കാൽ തറയിൽ തട്ടുമ്പോൾ ഞാൻ എങ്ങിനെ എടുക്കും എന്ന് ആധിപ്പെടും. കുറച്ച് നേരം കണ്ണാടിയിൽ നോക്കി നിൽക്കും. നിന്നെയും എന്നെയും. നിന്നെ പോലെ ഒരു കുഞ്ഞ് അദ്ഭുതത്തിനെ ദൈവം ഞങ്ങൾക്ക് തന്നെല്ലോ എന്ന് ഓർത്ത് അതിശയിക്കും, നന്ദി പറയും. ഇന്ന് എങ്ങിനെ ഒക്കെയോ പാട് പെട്ട് ഒറ്റ കൈ കൊണ്ട് ഒരു ഫോട്ടോ എടുത്ത് വെച്ചു....തൊണ്ണൂറ് വയസ്സിലും നീ എൻ്റെ വാവ തന്നെ...🥰. എന്നാലും 8 വയസ്സുള്ള എൻ്റെ വാവയെ ഒക്കത്ത് ഇരുത്തി എന്നും രാവിലെ ഉള്ള ഈ കലാപരിപാടിയുടെ ഓർമയ്ക്കായി....🥰
Comments
Post a Comment